Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightശമ്പളം മുടങ്ങി;...

ശമ്പളം മുടങ്ങി; സ്വകാര്യ സ്കൂൾ പ്രഥമാധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
ശമ്പളം മുടങ്ങി; സ്വകാര്യ സ്കൂൾ പ്രഥമാധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചു
cancel

അഞ്ചാലുംമൂട്‌: രണ്ടു മാസത്തിലേറെ ശമ്പളം ലഭിക്കാതിരുന്ന കാഞ്ഞാവെളിയിലെ അൺ എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപിക സ്കൂളിനു മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

കാഞ്ഞാവെളി മഹാത്മാ മോഡൽ സ്കൂളിലെ പ്രഥമാധ്യാപിക സുചിത്രയാണ് രാവിലെ 11ന് സ്കൂളിനു മുന്നിൽ നടക്കുന്ന സമരത്തിനിടെ ആത്മഹത്യക്ക്​ ശ്രമിച്ചത്.

സമരത്തിലുണ്ടായിരുന്ന സ്കൂളിലെ മറ്റ് അധ്യാപകരാണ് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു മാസമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് സ്കൂളിലെ അധ്യാപകർ സമരത്തിലായിരുന്നു.

മാനേജ്മെൻറുമായി അധ്യാപകരുടെ സംഘടന ചർച്ച നടത്തിയിരുന്നെങ്കിലും നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നെന്ന്​ പരാതിയുയർന്നിരുന്നു.

കഴിഞ്ഞ ദിവസം അധ്യാപകർ പ്രതിഷേധ സൂചകമായി നിൽപ്​ സമരം നടത്തുകയും ചെയ്​തു. 17 വർഷമായി സ്കൂളിലെ അധ്യാപികയാണ് സുചിത്ര.

സംഭവം അറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ മാനേജ്​മെൻറുമായി ചർച്ച നടത്തിയെങ്കിലും ശമ്പളം നൽകാൻ സന്നദ്ധമായില്ല. തുടർന്ന്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാനേജരെ തടഞ്ഞു​െവച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide attemptsalary issueprivate schoolanchalummoodu
Next Story