Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightഫു​ട്ബാ​ൾ പറമ്പിൽ...

ഫു​ട്ബാ​ൾ പറമ്പിൽ വന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ത​ല​ക്ക​ടി​ച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ ​പിടിയിൽ

text_fields
bookmark_border
ഫു​ട്ബാ​ൾ പറമ്പിൽ വന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ത​ല​ക്ക​ടി​ച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ ​പിടിയിൽ
cancel
camera_alt

രാ​ജേ​ഷ്​

അ​ഞ്ചാ​ലും​മൂ​ട്: ഫു​ട്ബാ​ൾ ക​ളി​ക്കി​ടെ പ​ന്ത്​ വീ​ട്ടു​പു​ര​യി​ട​ത്തി​ൽ വീ​ണ ത​ർ​ക്ക​ത്തി​ൽ മ​ൺ​വെ​ട്ടി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ ​പി​ടി​യി​ൽ. കു​രീ​പ്പു​ഴ പോ​സ്​​റ്റു​മ്മൂ​ടി​ന് സ​മീ​പം കു​ള​പ്പു​റ​ത്ത് വ​ട​ക്ക​തി​ൽ ആ​ർ. രാ​ജേ​ഷ് (43) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 31ന് ​വൈ​കീ​ട്ട്​ ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഫു​ട്​​ബാ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ശ​ശി​ധ​ര​െൻറ ത​ല​യാ​ണ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ക​ളി​ക്കി​ടെ ഫു​ട്​​ബാ​ൾ രാ​ജേ​ഷി​െൻറ വീ​ട്ടു​പു​ര​യി​ട​ത്തി​ൽ വീ​ണ​ത് തി​രി​കെ ന​ൽ​കി​യി​ല്ല. തി​രി​ച്ച് വാ​ങ്ങി​ക്കാ​നെ​ത്തി​യ ശ​ശി​ധ​ര​ൻ ബ​ലം പ്ര​യോ​ഗി​ച്ച് പി​ടി​ച്ചു​വാ​ങ്ങി​ച്ച് തി​രി​കെ ഗ്രൗ​ണ്ടി​ലേ​ക്ക് ന​ട​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി മ​ൺ​വെ​ട്ടി​യെ​ടു​ത്ത് ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ശി​ധ​ര​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ഞ്ചാ​ലും​മൂ​ട് സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ശ്യാം, ​സി​റാ​ജു​ദ്ദീ​ൻ, ബാ​ബു​ക്കു​ട്ട​ൻ, എ.​എ​സ്.​ഐ​മാ​രാ​യ റെ​ജി​മോ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempted murderarrested
News Summary - Man arrested for attempted murder
Next Story