Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2023 6:37 AM GMT Updated On
date_range 10 Sep 2023 6:37 AM GMTപ്രായം പതിറ്റാണ്ട്; ആൽമരത്തിന് പുതുജീവൻ നൽകാൻ ആയുർവേദ ചികിത്സ
text_fieldsbookmark_border
camera_alt
കുഴിയം ജങ്ഷനിൽ ഉണങ്ങിനിൽക്കുന്ന അരയാൽമരം
അഞ്ചാലുംമൂട്: ആൽമരത്തിന് പുതുജീവൻ നൽകാൻ ആയുർവേദ ചികിത്സയുമായി വൃക്ഷസംരക്ഷണ സമിതി. കുഴിയം ജങ്ഷനിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയ അരയാൽമരം അടുത്തിടെയാണ് ഉണങ്ങിത്തുടങ്ങിയത്. ആയിരവില്ലൻ, കടുവാച്ചിറ ക്ഷേത്ര ഭരണസമിതികളും നാട്ടുകാരുമായി ചേർന്നാണ് വൃക്ഷ സംരക്ഷണപദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. അരയാലിന് പുനർജീവൻ നൽകുന്നതിനായി ആയുർവേദ ധന്വന്തരി ചികിത്സയാണ് നടത്തുക. ചികിത്സയുടെ ആരംഭം തിങ്കളാഴ്ച രാവിലെ 11.43ന് ആരംഭിക്കും. വൃക്ഷവൈദ്യൻ കോട്ടയം ബിനുവും സംഘവുമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്.
Next Story