അഞ്ചൽകുളം കുളമോ ചിറയോ?
text_fieldsസ്ഥലനാമ ചരിത്രത്തിൽ പ്രതിപാദിക്കുന്ന അഞ്ചൽകുളം
കലോത്സവനഗരിയില്‍നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ അകലെയായി ഒരു ജലാശയമുണ്ട്. ഏറം ജങ്ഷനു സമീപത്തായിട്ട് ഏറെ കാലങ്ങളായി നിലനില്‍ക്കുന്ന ഈ ജലാശയത്തെ അഞ്ചൽകുളം എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍, ഇതു കുളമാണോ ചിറയാണോ എന്നൊരു തർക്കമുണ്ട്. വലിപ്പത്തില്‍ സാധാരണ കുളങ്ങളെക്കാൾ വലുതും ചിറയെക്കാൾ ചെറുതുമാണ് ഈ ജലാശയം. കുളം എന്നത് വൃത്താകൃതിയിലും ചിറ എന്നത് ചതുരാകൃതിയിലുമാണ്.
ഈ ജലാശയത്തിന്റെ രണ്ട് വശങ്ങൾ വൃത്താകൃതിയിലും മറുഭാഗം ചതുരാകൃതിയിലുമാണ്. ഇത് രണ്ടും കൂടി ചേർന്ന അവസ്ഥയായതുകൊണ്ടാണ് ഈ ജലാശയം കുളമാണോ ചിറയാണോ എന്ന തർക്കം നിലനിൽക്കുന്നത്. അങ്ങനെയാണ് അഞ്ചൽകുളം കുളമോ ചിറയോ? എന്ന സംശയത്തിന്റെ പേരില്‍ അഞ്ചൽ എന്ന സ്ഥലനാമ ഐതിഹ്യത്തിലെ ആദ്യത്തെ ഒരു ചൊല്ല്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

