മക്കളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ റിമാൻഡ് ചെയ്തു
text_fieldsഅഞ്ചൽ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടിപ്പോയ യുവതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏറം സ്വദേശി കവിതയാണ് (35) അറസ്റ്റിലായത്.
മകളെ കാണാനില്ലെന്ന രക്ഷാകർത്താക്കളുടെ പരാതിയിന്മേൽ അഞ്ചൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന്, കവിതയുടെ 15 ഉം, 12 ഉം വയസ്സുള്ള മക്കളും പൊലീസിൽ പരാതി നൽകി.
ഭർത്താവ് ഗൾഫിലായിരുന്ന കവിത ഫേസ്ബുക്ക് വഴി പ്രണയത്തിലായ തൃശൂർ സ്വദേശിയായ അഖിൽ എന്ന യുവാവിനോടൊപ്പമാണെന്ന് സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പൊലീസിന് മനസ്സിലായി.
ഇതിനിടെ യുവതി കോടതിയിലെത്തി വിവരങ്ങൾ ബോധിപ്പിച്ചു. തുടർന്ന്, അഞ്ചൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ റിമാൻഡ് ചെയ്തു.

