വൃന്ദാവനംമുക്ക് - പടിഞ്ഞാറ്റിൻകര റോഡ് തകർന്നു
text_fieldsവൃന്ദാവനംമുക്ക് പടിഞ്ഞാറ്റിൻകര റോഡിൽ തകർന്ന ഭാഗത്ത് നാട്ടുകാർ കാട്ടുകമ്പ് നാട്ടിയിരിക്കുന്നു
അഞ്ചൽ: ഇടമുളയ്ക്കൽ - അഞ്ചൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വൃന്ദാവനംമുക്ക് - പടിഞ്ഞാറ്റിൻകര - അഞ്ചൽ റോഡ് തകർന്നു. പനച്ചവിള-തടിക്കാട് റോഡിൽ ചേരുന്ന സ്ഥലത്ത് ഏറെനാളായി കുടിവെള്ള പൈപ്പ് പൊട്ടി റോഡ് പൂർണമായും തകർന്നനിലയിലാണ്. വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാനായി നാട്ടുകാർ കാട്ടുകമ്പുകൾ നാട്ടി അപകട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
തൊട്ടടുത്ത പുരയിടത്തിൽ റോഡ്നിർമാണ കമ്പനിയുടെ ടോറസ്, കോൺക്രീറ്റ് മിക്സർ മെഷീൻ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും നിർമാണ സാമഗ്രികളും കൊണ്ടിടുന്നതിനായി സദാസമയവും വാഹനങ്ങൾ കയറിയിറങ്ങിയാണ് റോഡ് തകരുന്നതെന്നും റോഡിൽ ഗതാഗത തടസ്സമാവാത്ത വിധം മറ്റ് ക്രമീകരണങ്ങൾ നടത്താൻ അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

