Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightനൈറ്റ് പട്രോളിങ്ങിനിടെ...

നൈറ്റ് പട്രോളിങ്ങിനിടെ ​പൊലീസിനെ ആക്രമിച്ചു; എസ്.ഐക്ക് കുത്തേറ്റു

text_fields
bookmark_border
നൈറ്റ് പട്രോളിങ്ങിനിടെ ​പൊലീസിനെ ആക്രമിച്ചു; എസ്.ഐക്ക് കുത്തേറ്റു
cancel
Listen to this Article

അ​ഞ്ച​ൽ: നൈ​റ്റ് പ​ട്രോ​ളി​ങ്ങി​നി​ടെ പൊ​ലീ​സ് സം​ഘ​ത്തി​ന് നാ​ൽ​വ​ർ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. എ​സ്.​ഐ​ക്ക് കു​ത്തേ​റ്റു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ ​െപാ​ലീ​സ് പി​ടി​യി​ലാ​യി.

ഏ​രൂ​ർ ഭാ​ര​തീ​പു​രം തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജെ​റി​ൻ ജോ​ൺ​സ​ൺ (23), ഏ​രൂ​ർ പു​ഞ്ചി​രി​മു​ക്ക് ഷി​ജു ഭ​വ​നി​ൽ ഷൈ​ജു (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ത്ത​ടി വേ​ങ്ങ​വി​ള വീ​ട്ടി​ൽ നൗ​ഫ​ൽ (40), ഏ​രൂ​ർ ക​രി​മ്പി​ൻ​കോ​ണ​ത്ത് വി​പി​ൻ (42) എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ പ​ത്ത​ടി ഭാ​ഗ​ത്ത് വ​ർ​ക്ക്ഷോ​പ് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പാ​ന​വും അ​ക്ര​മ​വും ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ഏ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​സ്.​ഐ നി​സാ​റു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം എ​ത്തി​യ​പ്പോ​ഴാ​ണ് സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച് കൊ​ണ്ടി​രു​ന്ന നാ​ൽ​വ​ർ​സം​ഘം ആ​ക്ര​മി​ച്ച​ത്.

ബൈ​ക്കി​ന്റെ സൈ​ല​ൻ​സ​ർ കൊ​ണ്ട്​ പൊ​ലീ​സു​കാ​രെ അ​ടി​ക്കു​ക​യും എ​സ്.​ഐ​യെ ക​ത്തി കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു. നെ​ഞ്ചി​ന് നേ​രേ വ​ന്ന കു​ത്ത് കൈ ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ലാ​ണ് കൈ​ക്ക് മു​റി​വേ​റ്റ​ത്.

തു​ട​ർ​ന്ന് ഏ​രൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന്​ കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി​യാ​ണ് അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ടെ ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൈ​ക്ക്​ കു​ത്തേ​റ്റ എ​സ്.​ഐ നി​സാ​റു​ദ്ദീ​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഏ​രൂ​ർ എ​സ്.​ഐ ശ​ര​ലാ​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police attackedKollamnight patrol
News Summary - two people Attacked police during night patrol
Next Story