Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightതെ​രു​വ്...

തെ​രു​വ് വി​ള​ക്കു​ക​ളി​ൽ​നി​ന്ന്​ ബാ​റ്റ​റി മോ​ഷ​ണം: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
തെ​രു​വ് വി​ള​ക്കു​ക​ളി​ൽ​നി​ന്ന്​ ബാ​റ്റ​റി മോ​ഷ​ണം: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel

അ​ഞ്ച​ൽ: പാ​ത​യോ​ര​ങ്ങ​ളി​ൽ കെ.​എ​സ്.​ടി.​പി സ്ഥാ​പി​ച്ച സോ​ളാ​ർ വി​ള​ക്കു​ക​ളു​ടെ ബാ​റ്റ​റി മോ​ഷ്​​ടി​ച്ചു ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തെ​ങ്കാ​ശി സ്വ​ദേ​ശി ശി​വ​കു​മാ​ർ (30), നെ​യ്യാ​റ്റി​ൻ​ക​ര ആ​റ​യൂ​ർ സൗ​മ്യ വി​ഹാ​റി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (45) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​യൂ​ർ-​നി​ല​മേ​ൽ റൂ​ട്ടി​ൽ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്​ ന​ട​ത്തി​യ ഹൈ​വേ പൊ​ലീ​സ് ക​ത്താ​തെ കി​ട​ന്ന സോ​ളാ​ർ ലൈ​റ്റി​ന് സ​മീ​പ​മെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ബോ​ക്സ്​ ബാ​റ്റ​റി​യി​ല്ലാ​തെ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.

ഉ​ട​ൻ​ത​ന്നെ റൂ​ട്ടി​ലെ ഏ​താ​നും സോ​ളാ​ർ ലൈ​റ്റു​ക​ൾ​കൂ​ടി പ​രി​ശോ​ധി​ച്ചു. അ​തി​ലെ​യും ബാ​റ്റ​റി​ക​ളി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ വി​വ​രം കൊ​ല്ലം റൂ​റ​ൽ പൊ​ലീ​സി​നെ അ​റി​യി​ച്ചു. റൂ​റ​ൽ പൊ​ലീ​സ് വി​വ​രം എ​ല്ലാ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും വ​യ​ർ​ലെ​സ് സ​ന്ദേ​ശ​മെ​ത്തി​ച്ചു.

പു​ല​ർ​ച്ച മൂ​ന്നോ​ടെ ക​ല്ലു​വാ​തു​ക്ക​ലി​ന് സ​മീ​പം​ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട പെ​ട്ടി ഓ​ട്ടോ പാ​രി​പ്പ​ള്ളി പൊ​ലീ​സ് ത​ട​ഞ്ഞു​വെ​ച്ച് ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ന്​ കൈ​മാ​റി. ഡ്രൈ​വ​ർ ശി​വ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്തി​യ​താ​ണെ​ന്ന്​ സ​മ്മ​തി​ക്കു​ക​യും സം​ഘ​ത്തി​ൽ​പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് മോ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന ബാ​റ്റ​റി​ക​ൾ വാ​ങ്ങി വി​ൽ​ക്കു​ന്ന ആ​ളാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ല്ലു​വാ​തു​ക്ക​ൽ ചി​റ​ക്ക​ര​യി​ൽ ആ​ക്രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി. ശി​വ​കു​മാ​ർ ത​മി​ഴ്നാ​ട്ടി​ലെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ആ​ളാ​ണെ​ന്നും ഇ​വ​രു​ടെ സം​ഘ​ത്തി​ൽ​പെ​ട്ട മ​റ്റം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ച​ട​യ​മം​ഗ​ലം പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ ശ​ര​ത്​​ലാ​ൽ, ഗ്രേ​ഡ് എ​സ്.​ഐ ദി​ലീ​പ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സ​ന​ൽ, അ​നീ​ഷ്, ജം​ഷീ​ദ്, ന​വാ​സ്, ഹോം ​ഗാ​ർ​ഡ് സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:battery theft
News Summary - Two Arrested in Battery theft
Next Story