ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍
text_fieldsവിളക്കുവെട്ടം കൊലപാതകക്കേസിൽ അറസ്റ്റിലായ മോഹനൻ, സുനിൽ, സന്തോഷ്കുമാർ, വിഷ്ണു, വിശാഖ് എന്നിവർ
പുനലൂര്‍: കല്ലാര്‍ 12ഏക്കറില്‍ വീട് ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. കഴിഞ്ഞ ദിവസമാണ് ഒമ്പതംഗ സംഘത്തിെൻറ മര്‍ദനമേറ്റ് കല്ലാര്‍ പന്ത്രണ്ട് ഏക്കര്‍ തടത്തില്‍ വീട്ടില്‍ സുരേഷ് ബാബു (56) മരിച്ചത്. വിളക്കുവെട്ടം ചരുവിള വീട്ടില്‍ മോഹനന് (51), മാരാംകോട് ചരുവിള വീട്ടില്‍ സുനില്‍ (49), മാരാംകോട് ചരുവിള വീട്ടില്‍ സന്തോഷ് കുമാര്‍ (42) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
മാരാംകോട് ചരുവിള വീട്ടില്‍ വിഷ്ണു (33), വിജയ വിലാസത്തില്‍ വിശാഖ് (28) എന്നിവരാണ് ചൊവ്വാഴ്ച പുനലൂര്‍ പൊലീസിെൻറ പിടിയിലായത്. സംഭവത്തില്‍ പ്രതികളായ സഹോദരങ്ങളടക്കം അഞ്ചു പേരാണ് ഇതിനകം പിടിയിലായത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. വാരിയെല്ലിനും പൊട്ടല്‍ സംഭവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പിടിയിലായ മോഹനനും കൊല്ലപ്പെട്ട സുരേഷ്ബാബുവിെൻറ മകനും തമ്മിലുള്ള തര്‍ക്കമണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പുനലൂര്‍ എസ്.എച്ച്.ഒ ജെ. രാകേഷ് പറഞ്ഞു.
എസ്.ഐമാരായ മിഥുന്, രാജശേഖരന്, എ.എസ്.ഐമാരായ രാജന്, അമീന്, സി.പി.ഒ മാരായ അഭിലാഷ്, അജീഷ്, രജിത്ലാല്‍, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ബാക്കി പ്രതികള്‍ക്കായി പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

