Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightസ്മാർട്ട് വില്ലേജ്​...

സ്മാർട്ട് വില്ലേജ്​ ഓഫിസിൽ കാര്യങ്ങൾ അത്ര ‘സ്മാർട്ടല്ല’

text_fields
bookmark_border
village office
cancel
camera_alt

ച​ണ്ണ​പ്പേ​ട്ട സ്മാ​ർ​ട്ട് വി​ല്ലേ​ജ്​ ഓഫി​സ്

അ​ഞ്ച​ൽ: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ്മാ​ർ​ട്ട് വി​ല്ലേ​ജ്​ ഓ​ഫി​സാ​യ ച​ണ്ണ​പ്പേ​ട്ട​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ​രാ​തി​ക​ളും ന​ട​പ​ടി​യും പ​തി​വാ​കു​ന്നു. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വി​ല്ലേ​ജ് ഓ​ഫി​സ​ർ ര​തീ​ഷി​നെ ക​ല​ക്ട​ർ സ​സ്പെ​ൻ​ഡ്​ ചെ​യ്ത​താ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വം.

ത​ഹ​സി​ൽ​ദാ​ർ പാ​സാ​ക്കേ​ണ്ട റീ​സ​ർ​വേ രേ​ഖ​ക​ൾ വി​ല്ലേ​ജ് ഓ​ഫി​സ​ർ ര​തീ​ഷ് സ്വ​ന്തം നി​ല​യി​ൽ പാ​സാ​ക്കി ന​ൽ​കി​യ​താ​യും റി​സ​ർ​വേ​യി​ൽ അ​ധി​കം വ​ന്ന വ​സ്തു​ക്ക​ൾ ത​ൽ​ക്കാ​ലം ഒ​ന്നും ചെ​യ്യേ​ണ്ട എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കേ അ​ധി​കം വ​ന്ന വ​സ്തു​ക്ക​ൾ പ​തി​ച്ച് ന​ൽ​കി​യ​താ​യും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ​ദി​വ​സം ച​ണ്ണ​പ്പേ​ട്ട വി​ല്ലേ​ജ് ഓ​ഫി​സി​ലെ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ഫി​സി​ലെ​ത്തി​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നെ​ത്തി​യ ഉ​ന്ന​ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ട​ത്തി​യ ക്ര​മ​കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

എ​ൽ.​ആ​ർ ത​ഹ​സി​ൽ​ദാ​ർ ഡി. ​സ​ന്തോ​ഷ് കു​മാ​ർ ക്ര​മ​കേ​ടു​ക​ൾ ക​ണ്ടെ​ത്തി ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നെത്തു​ട​ർ​ന്നാ​ണ് ര​തീ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഒ​ത്തു​തീ​ർ​ന്നു​വെ​ങ്കി​ലും ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village officeSmart Village Office
News Summary - Things are not so smart at Smart Village Office
Next Story