Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകടയുടമയുടെ മാല...

കടയുടമയുടെ മാല പൊട്ടിച്ച്​ കടന്ന മോഷ്ടാക്കൾ അറസ്റ്റിൽ

text_fields
bookmark_border
കടയുടമയുടെ മാല പൊട്ടിച്ച്​ കടന്ന മോഷ്ടാക്കൾ അറസ്റ്റിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

അ​ഞ്ച​ൽ: സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി ഉ​ട​മ​യാ​യ വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന ര​ണ്ടു​പേ​രെ ഏ​രൂ​ർ പൊ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി. ഏ​രൂ​ർ ന​ടു​ക്കു​ന്നും​പു​റം ച​രു​വി​ള വീ​ട്ടി​ൽ വി​ഷ്ണു (30), അ​ശ്വ​തി ഭ​വ​നി​ൽ അ​ഖി​ൽ കൃ​ഷ്ണ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നെ​ട്ട​യം ഷാ​ജി മ​ന്ദി​ര​ത്തി​ൽ അ​മ്മു​ക്കു​ട്ടി (80)യു​ടെ മാ​ല​യാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന് സ​മീ​പം ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​മ്മു​ക്കു​ട്ടി​യു​ടെ സ​മീ​പ​മെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന അ​ടു​ത്തെ​ത്തി ഹി​ന്ദി​യി​ൽ സം​സാ​രി​ക്കു​ക​യും തു​ട​ർ​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

അ​മ്മു​ക്കു​ട്ടി​യ​മ്മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ഏ​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ സി.​സി​ടി.​വി ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചും മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വി​ഷ്ണു ത​മി​ഴ്നാ​ട്ടി​ലെ അം​ബാ​സ​മു​ദ്ര​ത്തി​ലെ കോ​ള​നി​യി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ത​മി​ഴ്നാ​നാ​ട് പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ഷ്ണു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​ഖി​ൽ കൃ​ഷ്ണ​യെ ഏ​രൂ​രി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ചു. മോ​ഷ​ണ​മു​ത​ൽ അം​ബാ​മു​ദ്ര​ത്തി​ലെ ഒ​രു സ്വ​ർ​ണ​ക്ക​ട​യി​ൽ വി​റ്റ​താ​യും പ​റ​ഞ്ഞു.

പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഏ​രൂ​ർ എ​സ്.​എ​ച്ച്.​ഒ എ​ൻ.​ജി. വി​നോ​ദ്, എ​സ്.​ഐ ശ​ര​ലാ​ൽ, എ.​എ​സ്.​ഐ മ​ധു, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, അ​നി​ൽ​കു​മാ​ർ, അ​ജീ​ഷ്, അ​ൻ​സി​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestedstealing gold
News Summary - Thieves arrested after stealing shop owners necklace
Next Story