Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകുപ്രസിദ്ധ മോഷ്​ടാവിനെ...

കുപ്രസിദ്ധ മോഷ്​ടാവിനെ കസ്​റ്റഡിയിൽ വാങ്ങി

text_fields
bookmark_border
കുപ്രസിദ്ധ മോഷ്​ടാവിനെ കസ്​റ്റഡിയിൽ വാങ്ങി
cancel
camera_alt

തിരൂരിൽനിന്ന്​ കൊണ്ടുവന്ന മോഷ്​ടാവ് തങ്കപ്പനെ അഞ്ചലിലെ മെഡിക്കൽ സ്​റ്റോറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

അഞ്ചൽ: മലപ്പുറം തിരൂർ പൊലീസ് അറസ്​റ്റ്​ ചെയ്ത കുപ്രസിദ്ധ മോഷ്​ടാവിനെ അഞ്ചൽ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി. തിരുവനന്തപുരം കാരക്കോണം സ്വദേശി തങ്കപ്പൻ (52) ആണ് അറസ്​റ്റിലായത്.

മോഷണസ്ഥലത്തുനിന്ന്​ ലഭിച്ച വിരലടയാളത്തി​െൻറ അടിസ്ഥാനത്തിൽ ഏതാനുംദിവസം മുമ്പ് തിരൂർ പൊലീസ് അറസ്​റ്റ്​ ചെയ്ത പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് അഞ്ചലിലെ മെഡിക്കൽ സ്​റ്റോറിൽ നടത്തിയ മോഷണവിവരം അറിഞ്ഞത്​. വിവരം അറിഞ്ഞ അഞ്ചൽ പൊലീസ് തിരൂരിലെത്തി കോടതിയിൽ നിന്നും നാല് ദിവസത്തേക്ക് കസ്​റ്റഡിയിൽ വാങ്ങി അഞ്ചലിലെത്തിച്ചു.

പിന്നീട്​ പ്രതിയെ അഞ്ചലിലെ മെഡിക്കൽ സ്​റ്റോറിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

തെളിവെടുപ്പ് പൂർത്തിയായെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് അഞ്ചൽ ഇൻസ്പെക്ടർ അനിൽകുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefanchal
News Summary - thief bought in police custody
Next Story