Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തടിപ്പണിക്കെത്തിയ വീട്ടിൽ നിന്നു നിലവിളക്ക് മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
തടിപ്പണിക്കെത്തിയ വീട്ടിൽ നിന്നു നിലവിളക്ക് മോഷ്ടിച്ചയാൾ പിടിയിൽ
cancel

അഞ്ചൽ: തടിപ്പണി ചെയ്തു കൊണ്ടിരുന്ന വീട്ടിൽനിന്ന് നിലവിളക്ക് മോഷ്ടിച്ചയാൾ പിടിയിൽ. വീട്ടിൽ ആരുമില്ലാതിരുന്ന സമയം അടച്ചിട്ടിരുന്ന മുറിക്കുള്ളിൽനിന്നു നിലവിളക്ക് മോഷ്ടിച്ച് കടന്നുക‍ളയുകയായിരുന്നു. കുളത്തൂപ്പുഴ തിങ്കൾകരിക്കത്തിൽ വാടക വീട്ടിൽ താമസിച്ചു വരുന്ന തിരുവനന്തപുരം പേട്ട പുത്തൻവീട്ടിൽ വിജയകുമാറി (55) നെയാണ് അഞ്ചൽ പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ക്രിസമസ് ദിനത്തിലാണ് മോഷണം നടന്നത്. അഞ്ചല്‍ അഗസ്ത്യകോട് സുരേന്ദ്രബാബുവിന്‍റെ വീട്ടില്‍ തടിപ്പണിക്കായി എത്തിയതായിരുന്നു വിജയകുമാര്‍. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് മുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പതിനൊന്നായിരം രൂപയോളം വിലയുള്ള നിലവിളക്ക് മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നുവത്രേ. സുരേന്ദ്രബാബു അഞ്ചല്‍ പൊലീസില്‍ നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിവന്ന പൊലീസ് കഴിഞ്ഞ ദിവസം തിങ്കൾകരിക്കത്തിൽ നിന്നു വിജയകുമാറിനെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thief arrested in anchal
Next Story