കാപ്പ നിയപ്രകാരം യുവാവ് വീണ്ടും അറസ്റ്റിൽ
text_fieldsവിപിൻ
അഞ്ചൽ: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ആൾ നിയമലംഘനം നടത്തിയതിനെത്തുടർന്ന് വീണ്ടും അറസ്റ്റിലായി. അലയമൺ പുളിഞ്ചിമുക്ക് വിപിൻ ഭവനിൽ വിപിൻ വിജയൻ (22) ആണ് അറസ്റ്റിലായത്. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്ന വിപിനെ നേരത്തേ കാപ്പ നിയമപ്രകാരം പൊലീസ് നാടു കടത്തിയിരുന്നു.
ഏതാനും ദിവസം മുമ്പ് നാട്ടിലെത്തുകയും ഉത്സവ സ്ഥലത്ത് അടിപിടിയുണ്ടാക്കി. അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് 22 ദിവസം റിമാൻഡിലായി. റൂറൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം കലക്ടറുടെ അനുമതിയോടെ വിപിനെതിരേ കാപ്പ നിയമപ്രകാരം കേസെടുത്തു. എറണാകുളം കലൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. തുടർന്ന് സെൻട്രൽ ജയിലിലാക്കി.

