വീട്ടമ്മയെ മർദിച്ച ബന്ധു അറസ്റ്റിൽ
text_fieldsബിജു
അഞ്ചൽ: പരിസരവാസിയായ വീട്ടമ്മയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപിച്ച ബന്ധുവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ഇളവറാംകുഴി അമ്പതുപറ മേലതിൽ വീട്ടിൽ ബിജുവാണ് (53) അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് ബിജുവിന്റെ വീട്ടിൽ എക്സൈസ് സംഘം റെയ്ഡ് നടത്തിയിരുന്നു. വിവരം ബന്ധുവായ വീട്ടമ്മ നാട്ടിൽ പ്രചരിപ്പിച്ചു നടന്നുവെന്ന് ആരോപിച്ചാണ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചത്.
വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ ബഹളംവെച്ചതോടെയാണ് ബിജു മുറി തുറന്ന് വീട്ടമ്മയെ പുറത്തിറക്കിയത്. മർദനത്തിൽ പരിക്കേറ്റ വീട്ടമ്മയെ നാട്ടുകാർ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് സ്ഥലത്തുനിന്ന് മാറിപ്പോയ ബിജുവിനെ വിളക്കുപാറയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

