ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsരവി
അഞ്ചൽ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പൂങ്കുളഞ്ഞി കാടശേരി വീട്ടിൽ രവി (45)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിളക്കുപാറയിലുള്ള ഭാര്യ മഞ്ജുവിനെ വീട്ടിനുള്ളിൽ െവച്ച് വെട്ടുകത്തികൊണ്ട് തലയിലും കഴുത്തിനും വെട്ടുകയായിരുന്നു. മറ്റൊരു കൊലക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് രവി പുറത്തിറങ്ങിയിട്ട് ഏതാനും ദിവസങ്ങേള ആയിട്ടുള്ളൂ. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
അക്രമത്തിന് ശേഷം രക്ഷപ്പെട്ട രവിയെ ആയൂർ കല്ലുമലയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏരൂർ ഇൻസ്പെക്ടർ വിനോദ് കുമാറിന്റ നേതൃത്വത്തിൽ എസ്.ഐ ആനന്ദ് കൃഷ്ണൻ, സി.പി.ഒമാരായ ബിജു താജുദ്ദീൻ, ആദർശ് മോഹൻ, അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.