Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2021 9:12 AM GMT Updated On
date_range 2021-10-15T20:59:58+05:30മോഷ്ടിക്കപ്പെട്ട ഗൃഹോപകരണങ്ങൾ തിരികെ ലഭിച്ചതായി വീട്ടുടമ
text_fieldsഅഞ്ചൽ: വീട്ടിൽ നിന്നും മോഷണം പോയ ആരോഗ്യരക്ഷ ഉപകരണങ്ങളുൾപ്പെടെയുള്ളവ തിരികെ ലഭിച്ചതായി വീട്ടുടമ . ഏതാനും ദിവസം മുമ്പ് തടിക്കാട് ഷാ മൻസിലിൽ എ.സുബൈറിൻെറ വീട്ടിൽ നിന്നും കാണാതായ ലാപ് ടോപ്, ഇലക്ട്രിക്കൽ ഇസ്തിരിപ്പെട്ടി, ടോർച്ച്, എമർജൻസി ലാമ്പ്, രണ്ട് വാൾ ഫാനുകൾ, ഷുഗറും പ്രഷറും ടെസ്റ്റ് ചെയ്യുന്ന ഉപകരണങ്ങൾ, ജ്യൂസർ മുതലായവയാണ് മോഷണം പോയതത്രേ.
ഈ വിവരം അറിയിച്ചു കൊണ്ട് പൊലീസിൽ പരാതി നൽകിയിരുന്നതാണ്. ഇതിൽ ലാപ്ടോപ് ഒഴികെയുള്ളവ കഴിഞ്ഞ ദിവസം വീടിൻെറ രണ്ടാം നിലയിലെ കട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. ലാപ് ടോപ് കൂടി തിരികെ കിട്ടുന്നതിനുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് സുബൈർ അറിയിച്ചു.
Next Story