Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightബസുടമയുടെ മരണം; പൊലീസ് ...

ബസുടമയുടെ മരണം; പൊലീസ് നായ്​ മണം പിടിച്ചെത്തിയത് 300 മീറ്റർ അകലെയുള്ള വീട്ടിൽ: ദുരൂഹതകൾ ഏറെ

text_fields
bookmark_border
ബസുടമയുടെ മരണം; പൊലീസ് നായ്​ മണം പിടിച്ചെത്തിയത് 300 മീറ്റർ അകലെയുള്ള വീട്ടിൽ: ദുരൂഹതകൾ ഏറെ
cancel

അഞ്ചൽ: ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ഞ്ച​ൽ അ​ഗ​സ്ത്യ​ക്കോ​ട് അ​മ്പ​ലം​മു​ക്കി​ൽ തു​ഷാ​ര ഭ​വ​നി​ൽ ഉ​ല്ലാ​സ് (40) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ അ​ഞ്ച​ൽ സെൻറ് ജോ​ൺ​സ് സ്കൂ​ളി​ന് സ​മീ​പം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത അ​ഞ്ച​ൽ ബൈ​പാ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ര​ഭാ​ത​സ​വാ​രി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​െ​ര​യും പൊ​ലീ​സ​നൈ​യും വി​വ​ര​മ​റി​യി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തു​നി​ന്ന് മൊ​ബൈ​ൽ, വാ​ച്ച്, ചെ​രു​പ്പ്, ക​ന്നാ​സ് എ​ന്നി​വ​യും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യാ​ണ് പൊ​ലീ​സ് ഉ​ല്ലാ​സി​െൻറ ബ​ന്ധു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. ബ​ന്ധു​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി മൊ​ബൈ​ൽ ഫോ​ൺ, ചെ​രു​പ്പ്, വാ​ച്ച് എ​ന്നി​വ തി​രി​ച്ച​റി​ഞ്ഞു.

ഉ​ല്ലാ​സിെൻറ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കൊ​ല​പാ​ത​ക​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പൊ​ലീ​സ് ശ​രി​യാ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

എന്നാൽ നാട്ടുകാരിൽ ചിലർ പറയുന്നത്​ ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക തകർച്ചയുടെ ഇരയായി മാറിയതെന്നാണ്​. ഏതാനും വർഷങ്ങൾക്കുമുമ്പാണ് റബർ എസ്​റ്റേറ്റ് വിറ്റ് ഉല്ലാസും സഹോദരങ്ങളും ചേർന്ന് മൂന്ന് ബസുകൾ വാങ്ങി സർവിസ് നടത്തിയിരുന്നത്. സഹോദരങ്ങളായ ഇവർ മൂവരും തന്നെയാണ്​ ജീവനക്കാരായും പ്രവർത്തിച്ചിരുന്നത്​. സാമാന്യം നല്ല വരുമാനം ലഭിച്ചുകൊണ്ടിരിക്കെയാണ് ലോക്ഡൗൺ വന്ന്​ വണ്ടികൾ കട്ടപ്പുറത്തായത്​. ഇതിനെ അതിജീവിക്കുന്നതിനായി അഗസ്ത്യക്കോടിനു സമീപം കോമളത്ത് പശു ഫാം നടത്തി വരികയായിരുന്നു സഹോദരങ്ങൾ. മിക്ക ദിവസങ്ങളിലും ഉല്ലാസ് രാത്രിയിൽ തങ്ങുന്നത് ഇവിടെയായിരുന്നു.

കഴിഞ്ഞ ദിവസവും സാധാരണ പോലെ ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങി ഫാമിലേക്ക് പോയതായിരുന്നു. വൻ സാമ്പത്തിക ബാധ്യത വന്നതുമൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് നാട്ടുകാരിൽ ചിലരുടെ അഭിപ്രായം.

പൊലീസ്​ നായ്​ മണം പിടിച്ചെത്തിയത് 300 മീറ്റർ അകലെയുള്ള വീട്ടിൽ

അഞ്ചൽ: തെളിവെടുപ്പി​െൻറ ഭാഗമായി സ്ഥലത്തെത്തിയ ശ്വാന സേനയിലെ നായ്​ കത്തിക്കരിഞ്ഞ മൃതദേഹത്തിൽനിന്ന്​ മണം പിടിച്ച ശേഷം ഏകദേശം 300 മീറ്റർ അകലെയുള്ള വീട്ടിൽ കയറി. മരണവുമായി ഈ വീട്ടിലുള്ളവർക്ക് ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടോ എന്ന്​ പൊലീസ് അന്വേഷിക്കും. മൃതദേഹത്തിനടുത്തുനിന്ന്​ ലഭിച്ച മൊബൈൽ ഫോണിൽ വന്നുകൊണ്ടിരുന്ന കാളുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

റൂ​റ​ൽ എ​സ്.​പി കെ.​ബി. ര​വി, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി അ​ശോ​ക​ൻ, പ​ന​ലൂ​ർ ഡി​വൈ.​എ​സ്.​പി എ​സ്. സ​ന്തോ​ഷ്കു​മാ​ർ, അ​ഞ്ച​ൽ ഇ​ൻ​സ്പെ​ക്ട​ർ സൈ​ജു​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​യെ​ടു​ത്ത ശേ​ഷം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ഞ്ച​ൽ കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന കാ​ർ​ത്തി​ക എ​ന്ന മൂ​ന്ന് ബ​സു​ക​ളു​ടെ ഉ​ട​മ​യാ​ണ് ഉ​ല്ലാ​സ്. അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ്: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ, മാ​താ​വ്: ലൈ​ല, സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ന്മേ​ഷ്, രോ​ഹി​ത്.

Show Full Article
TAGS:death 
News Summary - The death of bus owner Ullas is shrouded in mystery
Next Story