
representative image
ചപ്പാത്തിലൂടെ കുത്തിയൊലിച്ച വെള്ളത്തിൽ കാർ ഒഴുകിപ്പോയി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsഅഞ്ചൽ (കൊല്ലം): റോഡിലെ ചപ്പാത്തിലൂടെയുള്ള വെള്ളത്തിൽപ്പെട്ട് കാർ ഒഴുകിപ്പോയി. വയയ്ക്കൽ വഞ്ചിപ്പെട്ടി ജംഗ്ഷനിലുള്ള ഒഴുകുപാറയ്ക്കൽ റോഡിന് കുറുകെയുള്ള വെള്ളത്തിൽപ്പെട്ടാണ് കാർ ഒലിച്ചുപോയത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കൊട്ടാരക്കര ഭാഗത്തുനിന്നും എം.സി റോഡ് വഴി തിരുവനന്തപുരത്തേക്ക് പോകാനെത്തിയ ആൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. എം.സി റോഡിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതിനാൽ ഇടറോഡുകൾ വഴി എത്തിയതാണ് ഇയാൾ.
ഒഴുക്കിൽപെട്ടതോടെ പെട്ടെന്ന് ഡോർ തുറന്ന് ഉടമ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സമീപത്ത് വെള്ളം കാണാനെത്തിയവരിൽ ചിലർ വെള്ളത്തിൽ ചാടി കാർ പിടിച്ചുനിർത്തിയ ശേഷം വടംകെട്ടിവലിച്ച് കരക്കെത്തിച്ചു. ഇവിടെ ചപ്പാത്തുണ്ടെന്ന വിവരം അറിയാതെയാണ് ഇയാൾ കാർ ഓടിച്ചുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
