യുവാവിന്റെ ആത്മഹത്യ; ഭാര്യയും കാമുകനും അറസ്റ്റിൽ
text_fieldsഅശ്വതിയും നിഥിനും
അഞ്ചൽ: ആത്മഹത്യ ചെയ്ത ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽ കിടക്കുന്നതറിഞ്ഞിട്ടും രണ്ട് വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ യുവതിെയയും കാമുകെനയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കൽ അശ്വതി ഭവനിൽ അശ്വതി (30), ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ നിഥിൻ (30) എന്നിവരാണ് അറസ്റ്റിലായത്. അശ്വതിയെ കാണ്മാനില്ലെന്ന് കാട്ടി സഹോദരൻ കഴിഞ്ഞദിവസം അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു.
കാണാതായതിനെതുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച അശ്വതി അഞ്ചൽ പൊലീസിൽ വക്കീലിനൊപ്പം ഹാജരായി ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ അശ്വതിയുടെ മാതാപിതാക്കൾ സ്റ്റേഷനിലെത്തി അശ്വതി രണ്ട് വയസ്സുള്ള സ്വന്തം മകളെയും ഉപദ്രവിക്കുമായിരുന്നെന്നും ഭർത്താവിനെ ചതിക്കുകയായിരുന്നെന്നും പരാതിപ്പെട്ടു.
ഇതേത്തുടർന്ന് വൈകീട്ട് ആറോടെ ജുവൈനൽ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അശ്വതിയെയും കാമുകനായ നിഥിനെ ഫോണിൽ വിളിച്ചുവരുത്തിയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവെരയും റിമാൻഡ് ചെയ്തു. രണ്ടുദിവസം മുമ്പാണ് അശ്വതിയുടെ ഭർത്താവ് ആയൂർ കുഴിയം സനുഭവനിൽ സനു (32) ആത്മഹത്യ ചെയ്തത്.

