മദ്യപിക്കാൻ പണം നൽകാത്തതിന് കടയുടമക്കും ഭാര്യക്കും നേരെ വധഭീഷണി; പ്രതി പിടിയിൽ
text_fieldsപ്രതി ബിനു
അഞ്ചൽ: മദ്യപിക്കുന്നതിന് പണവും സാധനങ്ങളും ആവശ്യപ്പെട്ടത് നൽകാത്തതിന് കടയുടമയെയും ഭാര്യയെയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തയാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം ജങ്ഷനിൽ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായസംഭവം നടന്നത്.
ഭാരതീപുരം തിങ്കൾക്കരിക്കം സ്വദേശി ടി. ബിനു (40 ആണ് അറസ്റ്റിലായത്. ഭാരതീപുരം ജങ്ഷനിൽ പ്രവർത്തിക്കുന്ന കണ്ണൻ ദേവൻ ബേക്കറിയിലെത്തി ബിനു പണവും സാധനങ്ങളും ആവശ്യപ്പെട്ടു. ഇത് കൊടുക്കാത്തതിനാലാണ് കടയുടമയായ കെ.വി. മോഹനനെയും ഭാര്യയെയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
കടയുടമകൾക്ക് നേരേയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് ഭാരതീപുരം ജങ്ഷനിലെ വ്യാപാരികൾ ഹർത്താൽ ആചരിച്ചു. പരാതിയെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ബിനുവിനെ കോടതി റിമാൻഡ് ചെയ്തു. പല ക്രിമിനൽ കേസുകളിലും പ്രതിയാണ് ബിനു എന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

