Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടെ വർ​ഗീയ കഞ്ഞിക്ക് വേണ്ടി പിണറായി യാചിക്കുന്നു - ഷിബു ബേബി ജോൺ

text_fields
bookmark_border
മോദിയുടെ വർ​ഗീയ കഞ്ഞിക്ക് വേണ്ടി പിണറായി യാചിക്കുന്നു - ഷിബു ബേബി ജോൺ
cancel
camera_alt

 യു.ഡി.എഫ് പുനലൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു. 

അഞ്ചൽ: മോദി ഭരണത്തിൽ രാജ്യത്ത് വർഗ്ഗീയത സകല സീമകളും ലംഘിച്ച് മുന്നോട്ട് പോകുകയാണെന്നും മോദി വയ്ക്കുന്ന വർഗീയതയുടെ കഞ്ഞിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ യാചിക്കുകയാണെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. അഞ്ചൽ അൽ-അമാൻ ആഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് പുനലൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസവും, പൊതു ജനാരോഗ്യവും പൊതുഗതാഗത സംവിധാനവുമൊക്കെ സംസ്ഥാന സർക്കാർ തകർത്തിരിക്കുകയാണെന്നും കാലാവധി കഴിഞ്ഞ മരുന്ന് ഗവ.ആശുപത്രികൾ വഴി വിതരണം ചെയ്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വർഗ്ഗീയത പ്രചരിപ്പിച്ച് ഭരണം നിലനിർത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണെന്നും അഴിമതിയും ധൂർത്തും ആൾക്കുട്ട മർദ്ദനവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുഖമുദ്രയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് ചെയർമാൻ കുളത്തൂപ്പുഴ സലീം അധ്യക്ഷത വഹിച്ചു.മുൻ മന്ത്രിമാരായ വി.എസ് ശിവകുമാർ ബാബു ദിവാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം ഹസൻ, കേരള കോൺഗ്രസ് നേതാക്കളായ അറയ്ക്കൽ ബാലകൃഷ്ണപിള്ള, സി.മോഹനൻ പിള്ള, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് നൗഷാദ് യൂനുസ്, എം.എ റഹീം, എം.എം ജലീൽ, ആർ.എസ്.പി നേതാക്കളായ ഇടവനശ്ശേരി സുരേന്ദ്രൻ, എം.നാസർ ഖാൻ ,കോൺഗ്രസ് നേതാക്കളായ ചാമക്കാല ജ്യോതികുമാർ, ഭാരതീപുരം ശരി, അഞ്ചൽ സോമൻ, അമ്മിണി രാജൻ, ഏരൂർ സുഭാഷ്, എസ്.ഇ സഞ്ജയ് ഖാൻ, എ.സക്കീർ ഹുസൈൻ, തോയിത്തല മോഹനൻ, നെൽസൺസബാസ്ട്യൻ, കെ.ശശിധരൻ, യു.ഡി.എഫ് കൺവീനർ ജോസഫ് മാത്യു, റോയി ഉമ്മൻ മുതലായവർ പ്രസംഗിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shibu baby john against Pinarayi Vijayan
Next Story