ഏരൂർ ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി
text_fieldsഅഞ്ചൽ: കൊല്ലം ജില്ലയിൽ ഏരൂർ ഗ്രാമപഞ്ചായത്തിന് നൂറ് ശതമാനം ശുചിത്വം കൈവരിച്ചതിനുള്ള അംഗീകാരം ലഭിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനവും കിഡ്നി, കാൻസർ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്ന തൂവൽ സ്പർശം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി എം.വി ഗോവിന്ദൻ നിർവ്വഹിച്ചു. ഏരൂർ സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ പി.എസ് സുപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
നവകേരള മിഷൻ കോ-ഓർഡിനേറ്റർ ടി.എൻ സീമ മുഖ്യ പ്രഭാഷണം നടത്തി.ഹരിതകർമ്മ സേനക്കുള്ള വാഹനത്തിന്‍റെ താക്കോൽ കൈമാറ്റം കശുവണ്ടി കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനനും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധ രാജേന്ദ്രനും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി. അജയൻ, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചിന്നു വിനോദ്, നവകേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ എസ്.ഐസക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.നൗഷാദ് മുതലായവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

