Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightപൊ​ലീ​സുകാരന്‍റെ ...

പൊ​ലീ​സുകാരന്‍റെ വീ​ട്ടി​ൽ കവർച്ച; 15 പവൻ സ്വർണം നഷ്​ടപ്പെട്ടു

text_fields
bookmark_border
പൊ​ലീ​സുകാരന്‍റെ  വീ​ട്ടി​ൽ കവർച്ച; 15 പവൻ സ്വർണം നഷ്​ടപ്പെട്ടു
cancel

അ​ഞ്ച​ൽ: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ നി​ന്ന്​ 15 പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ആ​യൂ​ർ ഡ​യ​റി ഫാ​മി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​സ​ഫ് ജി​യോ​ണി​െൻറ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ർ സ്​​റ്റേ​ഷ​നി​ലെ എ​സ്.​എ​ച്ച്.​ഒ​യാ​ണ് ജോ​സ​ഫ് ജി​യോ​ൺ. ഏ​താ​നും ദി​വ​സ​മാ​യി അ​ദ്ദേ​ഹ​വും കു​ടും​ബ​വും വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ന​ഷ്​​ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. ഡോ​ഗ്‌​സ്​​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തെ​ളി​വൊ​ന്നും കി​ട്ടി​യി​ല്ല.

വീ​ട്ടി​ലും പ​രി​സ​ര​ത്തും മു​ള​കു​പൊ​ടി വി​ത​റി​യ നി​ല​യി​ലാ​ണ്. ക​ത​ക് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​ള, മാ​ല എ​ന്നി​വ​യാ​ണ് ന​ഷ്​​ട​മാ​യ​ത്. ച​ട​യ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyPolice mangold
News Summary - Robbery,Police man,gold,
Next Story