മോദിയുടെ വർഗീയ കഞ്ഞിക്കുവേണ്ടി പിണറായി യാചിക്കുന്നു - ഷിബു ബേബിജോൺ
text_fieldsയു.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു
അഞ്ചൽ: മോദി ഭരണത്തിൽ രാജ്യത്ത് വർഗീയത സകല സീമകളും ലംഘിച്ച് മുന്നോട്ട് പോകുകയാണെന്നും മോദി വെക്കുന്ന വർഗീയതയുടെ കഞ്ഞിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ യാചിക്കുകയാണെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. യു.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ കുളത്തൂപ്പുഴ സലീം അധ്യക്ഷതവഹിച്ചു.
മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, ബാബു ദിവാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. ഹസൻ, കേരള കോൺഗ്രസ് നേതാക്കളായ അറയ്ക്കൽ ബാലകൃഷ്ണപിള്ള, സി. മോഹനൻ പിള്ള, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് നൗഷാദ് യൂനുസ്, എം.എ. റഹീം, എം.എം. ജലീൽ, ആർ.എസ്.പി നേതാക്കളായ ഇടവനശ്ശേരി സുരേന്ദ്രൻ, എം. നാസർ ഖാൻ, കോൺഗ്രസ് നേതാക്കളായ ചാമക്കാല ജ്യോതികുമാർ, ഭാരതീപുരം ശരി, അഞ്ചൽ സോമൻ, അമ്മിണി രാജൻ, ഏരൂർ സുഭാഷ്, എസ്.ഇ. സഞ്ജയ് ഖാൻ, എ. സക്കീർ ഹുസൈൻ, തോയിത്തല മോഹനൻ, നെൽസൺ സെബാസ്റ്റ്യൻ, കെ. ശശിധരൻ, യു.ഡി.എഫ് കൺവീനർ ജോസഫ് മാത്യു, റോയി ഉമ്മൻ എന്നിവർ സംസാരിച്ചു.

