ഒറ്റക്ക് താമസിച്ച മധ്യവയസ്കയുടെ മരണത്തിൽ ദുരൂഹതയെന്ന്
text_fieldsഏരൂർ വിളക്കുപാറയിൽ മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് പ്രാഥമികാന്വേഷണം നടത്തുന്നു
അഞ്ചൽ: ഏരൂർ വിളക്കുപാറയിൽ ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്കയെ വീട്ടിനുള്ളിൽ രക്തംവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകീട്ടോടെയാണ് വിളക്കുപാറ പാറയിൽ വീട്ടിൽ വത്സല (55)യെ വീട്ടിനുള്ളിലെ കട്ടിലിൽ മരിച്ചനിലയിൽ ബന്ധുക്കൾ കണ്ടത്. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ്, അഞ്ചൽ എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ, ഏരൂർ എസ്.ഐ എസ്.ശരലാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി പ്രാഥമികാന്വേഷണം നടത്തി.

