Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightബസ് കാത്തുനിന്ന...

ബസ് കാത്തുനിന്ന വീട്ടമ്മയുടെ മാല കവർന്നു

text_fields
bookmark_border
ബസ് കാത്തുനിന്ന വീട്ടമ്മയുടെ മാല കവർന്നു
cancel
Listen to this Article

ബസ് കാത്തുനിന്ന വീട്ടമ്മയുടെ മാല കവർന്നു

അ​ഞ്ച​ൽ: ബ​സ് കാ​ത്ത് വ​ഴി​യ​രി​കി​ൽ നി​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല കാ​റി​ലെ​ത്തി​യ​യാ​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത്​ ക​ട​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ ഇ​വ​രു​ടെ കാ​ലി​ലൂ​ടെ കാ​ർ ക​യ​റ്റി​യി​റ​ക്കാ​ൻ ശ്ര​മി​ച്ച്​ ​അ​ക്ര​മി ര​ക്ഷ​പ്പെ​ട്ടു.

പ​ന​ച്ച​വി​ള-​ത​ടി​ക്കാ​ട് പാ​ത​യി​ൽ വൃ​ന്ദാ​വ​നം ജ​ങ്ഷ​നി​ൽ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഭാ​ഗ്യ​ക്കു​ന്ന് നി​ഷ ഭ​വ​നി​ൽ അ​ജി​ത​യു​ടെ (53) ര​ണ്ട്​ പ​വ​ൻ മാ​ല​യാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. എ​ൽ.​ഐ.​സി ഏ​ജ​ന്‍റാ​യ സോ​മ​രാ​ജ​നെ അ​റി​യു​മോ എ​ന്ന് ചോ​ദി​ക്കു​ക​യും മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ​നി​ന്ന്​ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം അ​ജി​ത കാ​റി​ന്‍റെ സ്റ്റി​യ​റി​ങ്ങി​ൽ ക​ട​ന്നു​പി​ടി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​വ് ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ജി​ത​യു​ടെ പാ​ദ​ത്തി​ലൂ​ടെ കാ​റി​ന്‍റെ ച​ക്ര​ങ്ങ​ൾ ക​യ​റ്റി​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്​​തു. ഭ​യ​ന്ന അ​ജി​ത പി​ന്തി​രി​ഞ്ഞു.

ഉ​ട​ൻ​ത​ന്നെ മോ​ഷ്ടാ​വ് ഹെ​ഡ് ലൈ​റ്റു​മി​ട്ട് അ​മി​ത വേ​ഗ​ത്തി​ൽ അ​സു​ര​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് കാ​ർ ഓ​ടി​ച്ചു​പോ​കു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​ഞ്ച​ൽ പൊ​ലീ​സ് അ​ജി​ത​യി​ൽ​നി​ന്ന്​ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും പ​രി​സ​ര​ത്തെ സി.​സി ക്യാ​മ​റാ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ചാ​ര​നി​റ​ത്തി​ലു​ള്ള മാ​രു​തി 800 കാ​റി​ലാ​ണ് മോ​ഷ്ടാ​വെ​ത്തി​യ​തെ​ന്ന് അ​ജി​ത പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - motorist snatched woman's gold chain while waiting for bus
Next Story