Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി പണം തട്ടി
text_fieldsbookmark_border
അഞ്ചൽ: തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി പണവും ടിക്കറ്റുകളും തട്ടിയതായി പരാതി. അറയ്ക്കൽ ചെറുവാളൂർ കുന്നുംപുറത്ത് വീട്ടിൽ ബിജുവിനാണ് പണവും ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ അറയ്ക്കൽ സൊസൈറ്റി ജങ്ഷനിൽവെച്ച് ബിജുവിനെ എതിരേ ബൈക്കിൽ വന്നയാൾ തടഞ്ഞുനിർത്തി നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി 5000 രൂപ സമ്മാനം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 95 ടിക്കറ്റുകളും 1200 രൂപയും വാങ്ങി സ്ഥലം വിടുകയായിരുന്നു. പിന്നീട് ലോട്ടറി കടയിലെത്തി പരിശോധന നടത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. അഞ്ചൽ പൊലീസിൽ പരാതി നൽകി.
Next Story

