Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടില്‍കയറി ബന്ധുവിനെ വെട്ടിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
2021ല്‍ സുരേഷിനെ സേതു കല്ലുകൊണ്ടിടിച്ച് മുറിവേൽപിച്ചിരുന്നു
man arrested
cancel
camera_alt

സു​രേ​ഷ്

അഞ്ചൽ: അടുത്ത ബന്ധുവായ യുവാവിനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അറയ്ക്കൽ മേമലയിൽ സുരേഷ് ഭവനില്‍ സുരേഷാണ് (32)പിടിയിലായത്.

സുരേഷിന്‍റെ ബന്ധുവായ കൊമ്പേറ്റിമല സേതു വിലാസത്തിൽ സേതു (25) വിനാണ് വെട്ടേറ്റത്.തലക്കും വയറിനും ഗുരുതരമായി മുറിവേറ്റ നിലയിൽ സേതുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സേതുവിന് വെട്ടേറ്റത്. 2021ല്‍ സുരേഷിനെ സേതു കല്ലുകൊണ്ട് ഇടിച്ച് മുറിവേൽപിച്ചിരുന്നു. ഈ കേസില്‍ സേതു ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

ഇതിന്‍റെ പേരില്‍ പിന്നീട് ഇരുവരും തമ്മിൽ പലപ്പോഴും വാക്കേറ്റവും തര്‍ക്കവുമുണ്ടായിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവം. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man who injured his relative was arrested
Next Story