മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ
text_fieldsമുഹമ്മദ് അലി
അഞ്ചൽ: പട്ടാപ്പകൽ റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടക്കാനുള്ള ശ്രമത്തിനിടെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
കൊട്ടിയം നജീം മൻസിലിൽ മുഹമ്മദ് അലിയാണ് (21) പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെ ആയൂർ-ഓയൂർ റോഡിൽ ചെറിയവെളിനല്ലൂർ ജങ്ഷന് സമീപമാണ് സംഭവം.
റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ പിന്നിലൂടെ ബൈക്കിലെത്തിയ മുഹമ്മദ് അലിയും കൂട്ടുകാരനും ചേർന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വീട്ടമ്മയുടെ ചെറുത്തുനിൽപ്പും ബഹളവും കണ്ട് ഇതുവഴിയെത്തിയ കാർ യാത്രികർ മുഹമ്മദ് അലിയെ പിടികൂടുകയായിരുന്നു.
ഈ സമയം ബൈക്ക് ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടയാൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

