Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightവീടുകൾക്ക് മുന്നിൽ...

വീടുകൾക്ക് മുന്നിൽ മനുഷ്യവിസർജ്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ

text_fields
bookmark_border
വീടുകൾക്ക് മുന്നിൽ മനുഷ്യവിസർജ്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ
cancel

അഞ്ചൽ: വീട്ടുമുറ്റങ്ങളിൽ മനുഷ്യവിസർജ്യം പൊതികളിലാക്കി വലിച്ചെറിഞ്ഞ വിരുതനെ നാട്ടുകാർ നിരീക്ഷണ കാമറ സ്ഥാപിച്ച് പിടികൂടി. ഏറം ചോരനാട് സ്വദേശി സുധാകരനാണ്​ (53) പിടിയിലായത്. ഏതാനും ദിവസങ്ങളായി സുധാകര​െൻറ അയൽവീടുകളുടെ മുറ്റങ്ങളിലും തിണ്ണകളിലും മനുഷ്യവിസർജ്യപ്പൊതികൾ കാണപ്പെട്ടിരുന്നു. നാട്ടുകാർ ഇതിെൻറ ഉറവിടം കണ്ടെത്താൻ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല.

ഇതിനെതുടർന്ന് പരിസരവാസികളിൽ ചിലർ രഹസ്യമായി വീടുകളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെ ചില വീടുകളിൽ വിസർജ്യപ്പൊതി കണ്ടതോടെ നിരീക്ഷണ കാമറ പരിശോധിച്ചു. സുധാകരനാണ് പൊതികൾ കൊണ്ടിടുന്നതെന്ന് തെളിഞ്ഞു. നാട്ടുകാർ സംഘടിച്ച് സുധാകരനെ ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടർന്ന് ഇയാൾ വീട്ടിൽ കയറി കതകടച്ചിരുന്നു. ക്ഷുഭിതരായ നാട്ടുകാർ കതക് തള്ളിത്തുറന്ന് സുധാകരനെ പുറത്തെത്തിച്ച് അഞ്ചൽ പൊലീസിലേൽപിച്ചു. സുധാകരനെതിരെ പൊലീസ് പെറ്റിക്കേസെടുത്തശേഷം വിട്ടയച്ചു.

Show Full Article
TAGS:crime arrest CCTV Camera 
Next Story