എം.എ. അഷ്റഫ് വധക്കേസ്; 18 വർഷത്തിനുശേഷം പ്രതി പിടിയിൽ
text_fieldsസമീർ ഖാൻ
അഞ്ചൽ: 18 വർഷമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിലായി. വെഞ്ചേമ്പ് ചേന്നമംഗലത്ത് വീട്ടിൽ സമീർ ഖാനാണ് (38) പൊലീസ് പിടിയിലായത്.
2002ലെ അഷ്റഫ് വധക്കേസിലെ ഏഴാംപ്രതിയായിരുന്ന സമീർ ഖാൻ ജാമ്യത്തിലിറങ്ങിയശേഷം 2004ൽ തടിക്കാട് അഷ്റഫ് സ്മാരകം കത്തിച്ച കേസിൽ റിമാൻഡിലാകുകയും പിന്നീട് ഒളിവിൽ പോകുകയുമായിരുന്നു. ഇതേത്തുടർന്ന്, 2010ൽ പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
വെഞ്ഞാറമൂട് പുല്ലാംപാറയിൽ കലുങ്കിൻമുഖത്ത് പച്ചക്കറിക്കടയിൽ സമീർ ഖാൻ ജോലി നോക്കിവരികയാണെന്ന വിവരം പൊലീസിന്‍റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്‍റെ മേൽനോട്ടത്തിൽ അഞ്ചൽ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സീനിയൻ സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

