Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനം, ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനം, ഒരാൾ അറസ്​റ്റിൽ
cancel

അ​ഞ്ച​ൽ: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​ർ കെ.​എ​സ്. ആ​ർ.​ടി.​സി ബ​സ് പി​ന്തു​ട​ർ​ന്ന് ബൈ​ക്ക് കു​റു​കേ ​െവ​ച്ച് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​രു​വ​ർ സം​ഘ​ത്തി​ലെ ഒ​രാ​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ്​ പൊ​ലീ​സി​ന് കൈ​മാ​റി.

അ​ഞ്ച​ൽ പ​ന​ച്ച​വി​ള സ്വ​ദേ​ശി അ​ഖി​ലേ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ അ​ഞ്ച​ൽ-​ആ​യൂ​ർ റോ​ഡി​ൽ പെ​രു​ങ്ങ​ള്ളൂ​രി​ലാ​ണ് സം​ഭ​വം. കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ​യി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വേ​ണാ​ട് ബ​സി​െൻറ ഡ്രൈ​വ​ർ അ​നി​ലി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ആ​ദ്യം വാ​ഹ​ന​ത്തി​നു​ള്ളി​ൽ ​െവ​ച്ചും തു​ട​ർ​ന്ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​റ​ക്കി​യു​മാ​ണ് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി ത​ട​യാ​ൻ ശ്ര​മി​ച്ച നാ​ട്ടു​കാ​രെ​യും ഇ​വ​ർ മ​ർ​ദി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. ബ​സി​ലെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും കൂ​ടി അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. അ​തു​വ​ഴി വ​ന്ന ഇ​ല​ക്ഷ​ൻ സ്​​ക്വാ​ഡി​െൻറ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ന് അ​ക്ര​മി​യെ കൈ​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ച​ട​യ​മം​ഗ​ലം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​ഞ്ച​ൽ-​ആ​യൂ​ർ റോ​ഡി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. സ്ഥ​ല​ത്തെ​ത്തി​യ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് ഡ്രൈ​വ​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി തു​ട​ർ ന​ട​പ​ടി​യെ​ടു​ത്തു. പ​ന​ച്ച​വി​ള സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. മ​ർ​ദ​ന​മേ​റ്റ ഡ്രൈ​വ​ർ അ​നി​ലി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresteddriverassaultedKSRTC
News Summary - KSRTC driver assaulted, one arrested
Next Story