Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകൊല്ലം: കോഴികൾ...

കൊല്ലം: കോഴികൾ പുരയിടത്തിൽ കയറി ,വീട്ടമ്മമാർ തമ്മിൽ സംഘർഷം

text_fields
bookmark_border
കൊല്ലം: കോഴികൾ പുരയിടത്തിൽ കയറി ,വീട്ടമ്മമാർ തമ്മിൽ സംഘർഷം
cancel
camera_alt

പ​രി​ക്കേ​റ്റ ന​ളി​നി

അ​ഞ്ച​ൽ: വ​ള​ർ​ത്തു​കോ​ഴി​ക​ൾ അ​യ​ൽ പു​ര​യി​ട​ത്തി​ൽ ക​യ​റി​യ​തി​നെ ചൊ​ല്ലി വീ​ട്ട​മ്മ​മാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ളു​ടെ കൈ​യൊ​ടി​ഞ്ഞു. ച​ണ്ണ​പ്പേ​ട്ട ആ​ന​ക്കു​ളം മെ​ത്രാ​ൻ​തോ​ട്ടം പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ന​ളി​നി​യു​ടെ ഇ​ട​തു​കൈ​യാ​ണ് ഒ​ടി​ഞ്ഞ​ത്. ഇ​വ​രു​ടെ അ​യ​ൽ​വാ​സി സാ​റാ​മ്മ​യാ​ണ് കൈ ​അ​ടി​ച്ചൊ​ടി​ച്ച​തെ​ന്ന് ന​ളി​നി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ന​ളി​നി വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​ക​ൾ അ​യ​ൽ​വാ​സി​യാ​യ സാ​റാ​മ്മ​യു​ടെ പു​ര​യി​ട​ത്തി​ൽ ക​യ​റി കൃ​ഷി​ക​ളും മ​റ്റും ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വ​ത്രെ. ഇ​തി​നെ​ച്ചൊ​ല്ലി ഇ​രു​വീ​ട്ടു​കാ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ന​ളി​നി​യു​ടെ കോ​ഴി സാ​റാ​മ്മ​യു​ടെ പു​ര​യി​ട​ത്തി​ൽ ക​യ​റി​യ​തി​നെ ചൊ​ല്ലി ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ന​ളി​നി​യു​ടെ ഇ​ട​തു​കൈ സാ​റാ​മ്മ വ​ടി​കൊ​ണ്ട് അ​ടി​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​രി​ക്കേ​റ്റ ന​ളി​നി​യെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ച​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConflictInjuryKollamhousewivesChickens
News Summary - Kollam: Chickens enter the backyard, conflict between housewives
Next Story