Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് 17 പവൻ കവർന്നു

text_fields
bookmark_border
gold stolen
cancel

അ​ഞ്ച​ൽ: പ്രാ​ർ​ഥ​ന​ക്ക്​ പോ​യ സ​മ​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; ആ​ന​ക്കു​ളം വ​ട്ട​മ​ണ്‍പ​ണ​യി​ല്‍ ആ​ലു​വി​ള വീ​ട്ടി​ൽ ബെ​ന്നി​കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റ​ര​യോ​ടെ ക​വ​ര്‍ച്ച ന​ട​ന്ന​ത്.

വീ​ടി​ന്‍റെ മു​ന്‍വ​ശ​ത്തെ പ്ര​ധാ​ന വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച്​ അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ ര​ണ്ടു കി​ട​പ്പു​മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് പ​തി​നേ​ഴു പ​വ​ൻ സ്വ​ര്‍ണം ക​വ​ര്‍ന്നു. ഈ ​സ​മ​യം ബെ​ന്നി​ക്കു​ട്ടി​യും ഭാ​ര്യ​യും അ​ൽപം അ​ക​ലെ​യു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ പ്രാ​ര്‍ഥ​ന​ക്കാ​യി പോ​യി​രു​ന്നു.

ഏ​ഴ​ര​യോ​ടെ ഇ​വ​ർ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​നു​ള്ളി​ൽ അ​ല​മാ​ര​യി​ലെ​യും മേ​ശ​യി​ലെ​യും സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു വാ​രി​യി​ട്ട നി​ല​യി​ൽ കാ​ണു​ക​യു​ണ്ടാ​യി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​വ​ര്‍ച്ച വി​വ​രം മ​ന​സ്സി​ലാ​യ​ത്. ഉ​ട​ന്‍ ത​ന്നെ ഏ​രൂ​ര്‍ പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു. പൊ​ലീ​സെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി.

ബു​ധ​നാ​ഴ്ച രാ​വി​ലെ പു​ന​ലൂ​ര്‍ ഡി​വൈ.​എ​സ്.​പി ബി. ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. ക​വ​ര്‍ച്ച ന​ട​ന്ന വീ​ട്ടി​ല്‍നി​ന്ന്​ മ​ണം പി​ടി​ച്ച് ഓ​ടി​യ പൊ​ലീ​സ് നാ​യ വീ​ടി​നു പി​ന്‍വ​ശ​ത്ത്കൂ​ടി വ​ന​ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യു​ണ്ടാ​യി.

ഇ​വി​ടെനി​ന്നു ചി​ല തെ​ളി​വു​ക​ള്‍ പൊ​ലീ​സി​ന് ല​ഭി​ച്ചു. വീ​ട്ടു​കാ​രു​ടേ​ത​ട​ക്കം വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് അ​​േന്വ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​രൂ​ര്‍ ഇ​ന്‍സ്പെ​ക്ട​ര്‍ എം.​ജി. വി​നോ​ദ്, എ​സ്.ഐ ​എ​സ് .ആ​ര്‍ ര​ശ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberygold stolen
News Summary - house robbery-gold stolen
Next Story