Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightഅഞ്ചലിൽ ഹൈടെക് വാറ്റ്...

അഞ്ചലിൽ ഹൈടെക് വാറ്റ് സംഘം പിടിയിൽ

text_fields
bookmark_border
അഞ്ചലിൽ ഹൈടെക് വാറ്റ് സംഘം പിടിയിൽ
cancel
camera_alt

എ​ക്സൈ​​സ് അ​റ​സ്റ്റ് ചെ​യ്ത വാ​റ്റു സം​ഘം

അ​ഞ്ച​ൽ: വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ വ​ൻ തോ​തി​ൽ വ്യാ​ജ​ചാ​രാ​യ നി​ർ​മാ​ണം ന​ട​ത്തി​വ​ന്ന ഗൃ​ഹ​നാ​ഥ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച​ൽ അ​രീ​പ്ലാ​ച്ചി ച​രു​വി​ൽ വീ​ട്ടി​ൽ ജോ​സ് പ്ര​കാ​ശ് (45), ച​ട​യ​മം​ഗ​ലം ത്രീ​സ്റ്റാ​ർ ഹൗ​സി​ൽ അ​നി​ൽ കു​മാ​ർ (33 -സ്പി​രി​റ്റ് ക​ണ്ണ​ൻ), പോ​രേ​ടം വെ​ള്ളൂ​പ്പാ​റ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്ന് മൂ​ന്ന് ബാ​ര​ലു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1000 ലി​റ്റ​ർ കോ​ട, അ​ഞ്ച് ലി​റ്റ​ർ വാ​റ്റ് ചാ​രാ​യം, ഗ്യാ​സ് സി​ലി​ണ്ട​ർ, സ്റ്റൗ, ​പാ​ത്ര​ങ്ങ​ൾ മു​ത​ലാ​യ​വ​യും പി​ടി​ച്ചെ​ടു​ത്തു. ജോ​സ് പ്ര​കാ​ശി​ന്‍റെ അ​രീ​പ്ലാ​ച്ചി​യി​ലു​ള്ള വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ലാ​ണ് വാ​റ്റ് ന​ട​ന്നി​രു​ന്ന​ത്.

ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ ചേ​ർ​ത്ത് വാ​റ്റി​യെ​ടു​ത്ത ചാ​രാ​യ​വും ഓ​ർ​ഡ​റ​നു​സ​രി​ച്ച് വ​ൻ വി​ല​ക്ക് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു​വ​ത്രെ. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഇ​വ​രു​ടെ വ്യാ​പാ​രം ന​ട​ത്തി​രു​ന്ന​ത്. ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചി​രു​ന്ന​ത്.

പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ലൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സു​ദേ​വ​ൻ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എ. ​അ​ൻ​സ​ർ, ശ്രീ​കു​മാ​ർ, പ്ര​ദീ​പ് കു​മാ​ർ, അ​നീ​ഷ്, ഹ​രി​ലാ​ൽ, റോ​ബി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ എ​ക്സൈ​സ് സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedfake liquorGang arrestedarrest
News Summary - Hi-tech- fake liquor gang- arrested in Anchal
Next Story