Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തശ്ശിയെ തള്ളിയിട്ട് പരിക്കേൽപിച്ച ചെറുമകൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

അഞ്ചൽ: വീട്ടിൽ ടി.വി കണ്ടുകൊണ്ടിരുന്ന മുത്തശ്ശിയെ പരിക്കേൽപിച്ച ചെറുമകനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കൽ നെടുങ്ങോട്ട് കോണം മഞ്ഞാറുവിള പുത്തൻവീട്ടിൽ അഫ്സൽ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ മുത്തശ്ശിയുമായി ടി.വിയുടെ ശബ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അഫ്സൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് കസേരയോടൊപ്പം തള്ളിയിടുകയുമായിരുന്നു.

വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റ മുത്തശ്ശിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വീട്ടുകാരെയും പരിസരവാസികളെയും അനുവദിക്കാതെ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുണ്ടായി.

നാട്ടുകാർ അറിയിച്ചതിനെതുടർന്ന് അഞ്ചൽ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എ.എസ്.ഐ ലിജുകുമാർ, സി.പി.ഒമാരായ പ്രിൻസ്, സംഗീത്, സാബു എന്നിവരടങ്ങിയ പൊലീസ് സംഘം സ്ഥലത്തെത്തി അഫ്സലിനെ കസ്റ്റഡിയിലെടുക്കുകയും പരിക്കേറ്റ മുത്തശ്ശിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Grandson arrested-deliberately creates accident- grandmother injured
Next Story