അഞ്ചൽ ടൗണിൽ മാലിന്യം കുന്നുകൂടുന്നു
text_fieldsഅഞ്ചൽ ആർ.ഒ ജങ്ഷനിൽ നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന മാലിന്യക്കെട്ടുകൾ
അഞ്ചൽ: മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചതോടെ ഒരുമാസമായി അഞ്ചൽ ടൗണിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്നു.പുനലൂർ, ആയൂർ, കുളത്തൂപ്പുഴ റോഡുകളുടെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾക്ക് ചുവട്ടിലും ആൾതിരക്ക് കുറഞ്ഞ ഇടങ്ങളിലുമാണ് ചാക്കുകളിലും ചെറിയ പ്ലാസ്റ്റിക് കവറുകളിലുമായായി മാലിന്യം കിടക്കുന്നത്.
തെരുവുനായ്ക്കളും കാക്കകളും ഇതിൽ നിന്നും ആഹാരസാധനങ്ങൾ വലിച്ചെടുക്കുന്നതും ചപ്പുചവറുകൾ റോഡിലും കടകൾക്ക് മുന്നിലും ചിതറിക്കിടക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അടുത്തിടെ ടൗണിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചൽ, അലയമൺ ഗ്രാമപഞ്ചായത്തധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.