Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightശമ്പളമില്ല,...

ശമ്പളമില്ല, പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ജോലി ഉപേക്ഷിച്ചു

text_fields
bookmark_border
ശമ്പളമില്ല, പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ജോലി ഉപേക്ഷിച്ചു
cancel
camera_alt

യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഏ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ക്കു​ന്നു

അ​ഞ്ച​ൽ: ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റ അ​ധീ​ന​ത​യി​ലു​ള്ള ഭാ​ര​തീ​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നാ​ല് മാ​സ​ത്തോ​ളം ശ​മ്പ​ളം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ഡോ​ക്ട​ർ ജോ​ലി ഉ​പേ​ക്ഷി​ച്ചു. ആ​റു​മാ​സ​ത്തി​നി​ടെ ര​ണ്ട് മാ​സ​ത്തെ ശ​മ്പ​ളം മാ​ത്രം ല​ഭി​ച്ച​തോ​​ടെ ആ​ണ് താ​ൽ​ക്കാ​ലി​ക ഡോ​ക്ട​ർ ​ജോ​ലി വി​ട്ട​ത്. ഇ​തോ​ടെ പ​ല ദി​വ​സ​ങ്ങ​ളി​ലും രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ് ഉ​ള്ള​ത്.

ദി​വ​സേ​ന 250 ഓ​ളം രോ​ഗി​ക​ൾ ചി​കി​ത്സ​ക്കെ​ത്തു​ന്ന ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നി​ല​വി​ൽ ഒ​രു സ്ഥി​രം ഡോ​ക്‌​ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കു​ക​യോ ലീ​വെ​ടു​ക്കു​ക​യോ ചെ​യ്താ​ൽ രോ​ഗി​ക​ൾ ചി​കി​ത്സ കി​ട്ടാ​തെ മ​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കേ​ണ്ട ഗ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ ചി​കി​ത്സ കി​ട്ടാ​ത്ത സ്ഥി​തി​യി​ലു​മാ​കും. കൂ​ടാ​തെ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ രോ​ഗി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഗീ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഞ്ച​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു അ​യി​ല​റ, വൈ​സ് പ്ര​സി​ഡ​ന്റ് പി.​ടി. കൊ​ച്ചു​മ്മ​ച്ച​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ അ​യി​ല​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ബി​ജോ​യ്‌, മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ എ. ​ദു​നൂ​ബ് കു​ട്ടി, ന​ജീം, പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ജു വി​ൽ‌​സ​ൺ, പി.​വി. പ്ര​കാ​ശ്, ഷ​റ​ഫു​ദീ​ൻ, ഇ​ല്ലി​യാ​സ്, റോ​യ്, ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsPrimary Health Centersalary crisis
News Summary - ശമ്പളമില്ല, പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ജോലി ഉപേക്ഷിച്ചു
Next Story