Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightഭ​ക്ഷ്യ​കി​റ്റ്...

ഭ​ക്ഷ്യ​കി​റ്റ് നി​റ​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി സം​ഘ​ര്‍ഷം; ഒ​രാ​ള്‍ക്ക് പ​രി​ക്ക്

text_fields
bookmark_border
ഭ​ക്ഷ്യ​കി​റ്റ് നി​റ​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി സം​ഘ​ര്‍ഷം; ഒ​രാ​ള്‍ക്ക് പ​രി​ക്ക്
cancel

അ​ഞ്ച​ല്‍: ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ നി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി.​ഐ-​കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തി​ല്‍ ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്. കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എ​ച്ച്. സു​നി​ല്‍ ദ​ത്തി​നാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ ക​രു​കോ​ണി​ലാ​ണ് സം​ഭ​വം.

സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ പാ​യ്ക്ക് ചെ​യ്യാ​ൻ ക​രു​കോ​ണി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ല് വ​നി​ത​ക​ളെ നി​യ​മി​ച്ചി​രു​ന്നു. സി.​പി.‌​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​ട​പെ​ട്ട് നാ​ലു​പേ​ര​ക്കൂ​ടി നി​യ​മി​ച്ച​താ​ണ് സം​ഘ​ര്‍ഷ​ത്തി​ന് കാ​ര​ണം. കോ​ണ്‍ഗ്ര​സ് അ​നു​ഭാ​വി​ക​ളാ​യി​രു​ന്ന​വ​രെ പി​രി​ച്ചു​വി​ട്ടാ​ണ് പു​തി​യ ആ​ളു​ക​ളെ ജോ​ലി​ക്കെ​ടു​ത്ത​തെ​ന്നാ​രോ​പി​ച്ച് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ബ​ഹ​ളം വെ​ക്കു​ക​യും തു​ട​ര്‍ന്ന് സി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്​​തു.

പൊ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ത​ര്‍ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​രും സി.​പി.​ഐ, കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളും ത​മ്മി​ല്‍ ച​ര്‍ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് പാ​ക്കി​ങ്​ സെൻറ​ര്‍ താ​ല്‍ക്കാ​ലി​ക​മാ​യി ക​രു​കോ​ണി​ല്‍നി​ന്ന്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story