മദ്യം നൽകി കാറിൽ കടത്തിക്കൊണ്ടുപോയി യുവാവിനെ മർദിച്ചതായി പരാതി
text_fieldsമർദനമേറ്റ അനിൽകുമാർ
ആശുപത്രിയിൽ
അഞ്ചൽ: വസ്തു വിൽപന തർക്കത്തെ തുടർന്ന് യുവാവിന് മദ്യം വാങ്ങി നൽകി കാറിൽ കടത്തിക്കൊണ്ടുപോയി മർദിച്ചവശനാക്കിയതായി പരാതി. ഇടമുളയ്ക്കൽ ബിനു സദനത്തിൽ അനിൽകുമാറി (42) നാണ് മർദനമേറ്റത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചലിൽ ടയർ കട നടത്തിവരുന്ന നവാസിനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു.
അഞ്ചൽ ബൈപാസിനു സമീപമുള്ള വസ്തു കച്ചവടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയപ്പെടുന്നു. നവാസിന്റെ ഡ്രൈവറും കടയിലെ ജീവനക്കാരനുമാണ് അനിൽകുമാർ. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം.
നവാസും സുഹൃത്തുക്കളും ചേർന്ന് കാറിൽ കയറ്റി അഞ്ചൽ ബൈപാസിലെത്തിക്കുകയും വാഹനത്തിലും റോഡിലിട്ടും മർദിക്കുകയായിരുന്നുവെന്ന് അനിൽകുമാർ പറഞ്ഞു. പിന്നീട് സുഹൃത്തുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

