Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightമൊബൈൽ ഫോൺ...

മൊബൈൽ ഫോൺ ഹാജരാക്കാത്തതിനാൽ വാക്​സിൻ നിഷേധിച്ചെന്ന്​ പരാതി

text_fields
bookmark_border
covid vaccine
cancel

അഞ്ചൽ: കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പോർട്ടലിൽ രജിസ്​റ്റർ ചെയ്ത ആളെ ആശുപത്രി അധികൃതർ കുത്തി​െവപ്പ്​ നൽകാതെ മടക്കി അയച്ചതായി പരാതി. തടിക്കാട്ടിൽ പ്രവർത്തിക്കുന്ന ഇടമുളയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അറയ്ക്കൽ സ്വദേശിയാണ് പരാതിക്കാരൻ.

കോവിൻ പോർട്ടലിൽ രജിസ്​റ്റർ ചെയ്ത് അംഗീകാര സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ച ശേഷം ആശുപത്രിയിലെത്തിയപ്പോൾ മൊബൈൽ ഫോൺ ഹാജരാക്കാതെ വാക്​സിൻ നൽകാനാകില്ലെന്ന്​ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നെന്നാണ്​ പരാതി. എന്നാൽ, അപേക്ഷക​െൻറ ആധാർ നമ്പറും രജിസ്ട്രേഷൻ നമ്പറും ബോധ്യപ്പെട്ടാണ് പല പി.എച്ച്.സികളിലും കുത്തിവെപ്പ്​ നടത്തുന്നത്.

ഇടമുളയ്ക്കൽ പി.എച്ച്.സിക്കെതിരെ നേരത്തേയും സമാനമായ പരാതികളുയർന്നിട്ടുണ്ട്. ഇതര പി.എച്ച്.സികളിൽ കുത്തി​െവപ്പെടുക്കുന്നവർക്ക് തുടർന്ന് കഴിക്കുന്നതിനായി ഗുളികകളും മറ്റും നൽകുന്നുണ്ട്. എന്നാൽ, ഇടമുളയ്ക്കൽ പി.എച്ച്.സിയിൽ അത്തരം മരുന്നുകളും നൽകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പരാതിയെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVID vaccinationvaccine denied
News Summary - Complaint that the vaccine was denied because the mobile phone was not produced
Next Story