Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർധന കുടുംബത്തി​ന്‍റെ വീട് തകർന്നു

text_fields
bookmark_border
പുതിയ വീടിനായി പഞ്ചായത്തിൽ നിരവധി അപേക്ഷകൾ ഇതിനകം നൽകിയിട്ടുണ്ടെങ്കിലും അവഗണിക്കുന്നു
നിർധന കുടുംബത്തി​ന്‍റെ വീട് തകർന്നു
cancel
camera_altവീട്​ തകർന്ന നിലയിൽ

അഞ്ചൽ: കാലവർഷക്കെടുതിയിൽ നിർധന കുടുംബത്തിന്‍റെ വീട് തകർന്നു. ആയൂർ കമ്പംകോട് മുട്ടുകോണത്ത് പുളിയറ പുത്തൻവീട്ടിൽ ബാബുവിന്‍റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ തകർന്നത്.

രാത്രിയിൽ വീടിന്‍റെ മേൽക്കൂരയിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടതിനെത്തുടർന്ന് വീട്ടിലുണ്ടായിരുന്നവരെല്ലാം പുറത്തേക്കിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.

അടുക്കളയുടെ ഭിത്തിയും ചിമ്മിനിയുമാണ് തകർന്നത്. മേൽക്കൂരയിൽ നിന്നും ഓടുകളും കഴുക്കോലുകളം ഇളകി മറിയ നിലയിലാണ്. അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളും ആഹാരസാധനങ്ങളും എല്ലാം നശിച്ചു.

വെട്ടുകൽച്ചുമരുകളും ഓട് മേഞ്ഞതുമായ നാല്പത് വർഷത്തിലേറെ പഴക്കമുള്ള വീടാണ് തകർന്നത്. പുതിയൊരു വീടിനായി ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ നിരവധി അപേക്ഷകൾ ഇതിനകം നൽകിയിട്ടുണ്ടെന്നും തങ്ങളെ അവഗണിക്കുകയാണെന്നും രോഗി കൂടിയായ ഗൃഹനാഥൻ ബാബു ഭാര്യ മറിയാമ്മ എന്നിവർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story