Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightവാ​ക്സി​ൻ...

വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​യാ​ളി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റ്

text_fields
bookmark_border
CoWin Portal
cancel

അ​ഞ്ച​ൽ: കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​യാ​ളി​ന് എ​ടു​ത്തെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. നെ​ട്ട​യം ജ​യ​ഭ​വ​നി​ൽ ജ​യ​നാ​ണ്​ (40) സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​മ്പ് ജ​യ​ൻ സ​ഹോ​ദ​ര​െൻറ ഫോ​ണി​ൽ​നി​ന്ന് വോ​ട്ട​ർ ഐ.​ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നാ​യി കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യ ഡോ​സ് ബു​ക്ക്‌ ചെ​യ്തി​രു​ന്നു. ഏ​ഴി​ന് ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ത​ടി​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് വാ​ക്സി​ൻ അ​നു​വ​ദി​ച്ച്​ ബു​ക്കി​ങ് കി​ട്ടി​യ​തെ​ങ്കി​ലും വാ​ക്സി​നെ​ടു​ക്കാ​ൻ പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​ന്നാം ഡോ​സ് വാ​ക്സി​നെ​ടു​ത്തെ​ന്ന സ​ന്ദേ​ശ​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു.

ത​നി​ക്കി​നി വാ​ക്സി​ൻ എ​ടു​ക്കാ​ൻ പ​റ്റു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലു​മാ​ണ് ജ​യ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കും. സം​ഭ​വം പ​രി​ശോ​ധി​ക്കു​മെ​ന്നും സാ​ങ്കേ​തി​ക ത​ക​രാ​ർ​മൂ​ല​മു​ണ്ടാ​യ പി​ഴ​വാ​യി​രി​ക്കാം കാ​ര​ണ​മെ​ന്നു​മാ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Certificatevaccinated
News Summary - Certificate for a person who has not been vaccinated
Next Story