Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightരാത്രി വീട് ആക്രമിച്ച്...

രാത്രി വീട് ആക്രമിച്ച് ജനൽ തകർത്തു; മൂന്ന് പേർക്കെതിരെ കേസ്

text_fields
bookmark_border
രാത്രി വീട് ആക്രമിച്ച് ജനൽ തകർത്തു; മൂന്ന് പേർക്കെതിരെ കേസ്
cancel

അഞ്ചൽ: രാത്രി വീടിന് നേരെ ആക്രമണം നടത്തി ജനൽ ചില്ല് തകർത്തതായി കുടുംബത്തിന്‍റെ പരാതി. പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഏരൂർ ചില്ലിങ് പ്ലാന്‍റിൽ ആർ.എസ് ഭവനിൽ രാമചന്ദ്രന്‍റെ വീടിനു നേരെ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഏതാനും പേർ റിമാൻഡിൽ കഴിയുകയാണ്. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ചില്ലിങ് പ്ലാന്‍റ് സ്വദേശികളായ മൂന്നു പേർക്കെതിരേ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഏരൂർ പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:House AttackKollam
News Summary - Case against three people in house attacking case
Next Story