Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightശുചി മുറിയിൽ...

ശുചി മുറിയിൽ വളർത്തിയത് 10 കഞ്ചാവ് ചെടി; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
arrest-cannabis case
cancel
camera_alt

ഷി​ബു

അ​ഞ്ച​ൽ: വീ​ട്ടി​ലെ ശുചി മു​റി​യി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ യു​വാ​വി​നെ അ​ഞ്ച​ൽ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​രൂ​ർ പാ​ണ​യം ഐ.​എ​ച്ച്.​ഡി.​പി കോ​ള​നി​യി​ൽ ഷി​ബു (27) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച ശേ​ഷം കോ​ള​നി പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രു​ന്നു. വി​വ​രം നാ​ട്ടു​കാ​ർ എ​ക്സൈ​സി​നേ​യും പൊ​ലീ​സി​നേ​യും അ​റി​യി​ച്ചു.

അ​ഞ്ച​ൽ എ​ക്സൈ​സ് സം​ഘം ഷി​ബു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ശുചിമുറിയിൽ ഒ​ളി​പ്പി​ച്ചു വ​ള​ർ​ത്തി​യ നി​ല​യി​ൽ വി​വി​ധ ഉ​യ​ര​ത്തി​ലു​ള്ള പ​ത്ത് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ല ഉ​ണ​ക്കി ഷി​ബു സ്വ​യം ഉ​പ​യോ​ഗി​ക്കു​ക​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന്​ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. വീ​ട്ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വി​ന്‍റെ വി​ത്തു​ക​ളും ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:washroomcannabis plantscannabisarrets
News Summary - cannabis plants grown in the washroom-the young man was arrested
Next Story