അർബുദ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു
text_fieldsഅംബിക
അഞ്ചൽ: അർബുദ ബാധിതയായ വീട്ടമ്മ ചികിത്സക്കായി സഹായം തേടുന്നു. അലയമൺ കരുകോൺ പുത്തൻവീട്ടിൽ രാജന്റെ ഭാര്യ അംബിക (53)യാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
അഞ്ചൽ ടൗണിലെ ടാക്സി ഡ്രൈവറായിരുന്ന രാജൻ തൊഴിലുപേക്ഷിച്ചാണ് ഭാര്യയുടെ ചികിത്സ നടത്തുന്നത്. മകളുടെ വിവാഹത്തിനും അംബികയുടെ ചികിത്സക്കുമായി ബാങ്കിൽ പണയപ്പെടുത്തിയ വസ്തു ജപ്തി നടപടിയിലായിരിക്കുകയാണ്. പ്രതിമാസം കുത്തിവെപ്പിനുള്ള മരുന്നിന്റെ വില മാത്രം 36,000 രൂപയാകും.
ഒന്നര വർഷം കൂടി ഇത് തുടരണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. സുമനസ്സുകളുടെ സഹായം തേടി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10320100482876. IFSC:FDRL0001032. ഫെഡറൽ ബാങ്ക്, അഞ്ചൽ ശാഖ.

