വീട്ടിൽ സ്ഫോടനം; മേൽക്കൂരയും ഭിത്തിയും തകർന്നു
text_fieldsഅഞ്ചൽ ഏരൂർ മണലിൽ സ്ഫോടനത്തിൽ തകർന്ന അനിൽകുമാറിെൻറ വീട്
അഞ്ചൽ: വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ മേൽക്കൂരയും ഭിത്തിയും വീട്ടുപകരണങ്ങളും തകർന്നു. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ഏരൂർ മണലിൽ അനി വിലാസത്തിൽ അനിൽകുമാറിെൻറ വീട്ടിലാണ് സ്ഫോടനമുണ്ടായത്. മേൽക്കൂരയുടെ ആസ്ബറ്റോസ് പൊട്ടിച്ചിതറി സമീപ പുരയിടങ്ങളിൽ വീണു. സ്ഫോടനസമയത്ത് അനിൽകുമാറിെൻറ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തേക്ക് ഓടിയതുകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തെത്തുടർന്ന് കൊല്ലത്തുനിന്ന് ഫോറൻസിക് സംഘവും ഏരൂർ പൊലീസും എത്തി തെളിവ് ശേഖരിച്ചു. പന്നിപ്പടക്കമോ മറ്റ് സ്ഫോടകവസ്തുക്കളോ ആയിരിക്കാം കാരണമെന്ന് കരുതുന്നു.
സ്ഫോടനത്തെത്തുടർന്ന് ഗൃഹനാഥനായ അനിൽകുമാറിനെ കാണാതായത് ദുരൂഹത സൃഷ്ടിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിെൻറ വിജയാഹ്ലാദത്തിന് വേണ്ടി വാങ്ങിയ മാലപ്പടക്കത്തിലെ അമിട്ടുകളിൽ ഉപയോഗിക്കാത്തവ വീട്ടിൽ സൂക്ഷിച്ചിരുന്നതാണ് പൊട്ടിത്തെറിച്ചതെന്നും പറയപ്പെടുന്നു. അനിൽകുമാറിനുവേണ്ടി അന്വേഷണം ആരംഭിച്ചതായി ഏരൂർ പൊലീസ് ഇൻസ്പെക്ടർ സുഭാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

