ആയുർവേദാശുപത്രി കെട്ടിടം ജീർണാവസ്ഥയിൽ
text_fieldsഅഞ്ചൽ: ആയൂർ ആയുർവേദാശുപത്രിക്കെട്ടിടം ജീർണാവസ്ഥയിൽ. വെട്ടുകല്ലും സുർക്കി മിശ്രിതവും ചേർത്ത് കെട്ടിയുയർത്തിയ പഴയ കെട്ടിടത്തിന്റെ മേൽക്കൂര ചോർന്നൊലിച്ചും ഭിത്തികൾ വിണ്ടുകീറിയും ബലക്ഷയം നേരിടുകയാണ്. ആദ്യകാലത്ത് ആശുപത്രി പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്.
ഇവിടെ സ്വകാര്യ സംരംഭകരുടെ ആയുർവേദ മരുന്ന് വിൽപനശാല വാടകക്ക് പ്രവർത്തിച്ചുവരുകയാണ്.
ഇടമുളയ്ക്കൽ പഞ്ചായത്തിനാണ് സംരക്ഷണച്ചുമതല. കിടത്തിച്ചികിത്സയും പേവാർഡും ഉൾപ്പെടെയുള്ള ഇവിടെ സമീപ പഞ്ചായത്തുകളായ ഇളമാട്, ചsയമംഗലം, ഉമ്മന്നൂർ, വെളിനല്ലൂർ, അഞ്ചൽ, അലയമൺ, ഇട്ടിവ മുതലായ സ്ഥലങ്ങളിൽ നിന്ന് ചികിത്സക്കായി ആളുകളെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

