അധികൃതരുടെ അനാസ്ഥ; കാർഷിക യന്ത്രത്തിന് കുറ്റിക്കാട്ടിൽ ‘അന്ത്യവിശ്രമം’
text_fieldsകുറ്റിക്കാട്ടിൽ തുരുമ്പെടുത്ത് കിടക്കുന്ന നെല്ല് മെതിയന്ത്രം
അഞ്ചൽ: കൃഷിവകുപ്പ് അധികൃതരുടെ അനാസ്ഥ മൂലം നെല്ല് മെതിയന്ത്രം നശിച്ചതായി ആക്ഷേപം. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ അറയ്ക്കൽ ഏലാ വികസന സമിതിക്ക് ജനകീയാസൂത്രണ പദ്ധതിപ്രകാരം കൃഷിഭവൻ വഴി അനുവദിച്ചുകിട്ടിയ മെതിയന്ത്രമാണ് പരിചരണമില്ലാതെ തുരുമ്പെടുത്ത് നശിച്ചത്. അറയ്ക്കൽ ദേവീക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്തിലെ കുറ്റിക്കാട്ടിലാണ് വർഷങ്ങളായി യന്ത്രം ഇട്ടിരിക്കുന്നത്.
അറയ്ക്കൽ ഏലാവികസന സമിതിക്ക് അനുവദിച്ചുകിട്ടിയ യന്ത്രം ആദ്യനാളുകളിൽ പ്രവർത്തിപ്പിച്ചിരുന്നതാണ്. എന്നാൽ, യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനെത്തുടർന്നാണ് ഉപയോഗശൂന്യമായത്. യന്ത്രം അനുവദിക്കുന്നതിനും ഏറ്റുവാങ്ങുന്നതിനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏലാ വികസന സമിതിക്കാരും കാട്ടിയ ശുഷ്കാന്തി ഇതിന്റെ തുടർനടത്തിപ്പിനും സംരക്ഷണത്തിനും ഉണ്ടായില്ലെന്നും ഇതുമൂലം സർക്കാറിന് വന്ന ലക്ഷങ്ങളുടെ നഷ്ടം ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാൻ നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

